SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അധ്യാപകദിനാഘോഷം
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.മലയാളം അധ്യാപികയായിരുന്ന ശ്രീമതി പി.എന്‍.കമലമ്മ ടീച്ചറെ ആദരിച്ചു. സ്ക്കൂള്‍ലീഡര്‍സജിത്ത്കുമാര്‍ ടീച്ചറെപൊന്നാടഅണിയിച്ച്ആദരിച്ചു..പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം വഹിച്ചുപി.വാസുദേവന്‍,വി.നാരായണന്‍നമ്പൂതിരി,പി.രാമചന്ദ്രന്‍അടിയോടി,ഡോ.പി.ഗീത,സി.വി.ശ്രീകല, കെ.അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.



2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച




കേഷ്അവാര്‍ഡ് വിതര​ണം

തിമിരി സര്‍വ്വീസ് സഹകരണബാങ്ക്  സ്പോണ്‍സര്‍ ചെയ്ത വാട്ടര്‍പ്യൂരിഫയര്‍ 
അബ്ദുള്‍ സലാം (ഡയരക്ടര്‍,തിമിരി സര്‍വ്വീസ് സഹകരണ ബാങ്ക് )നല്കുന്നു

ആരണ്യകം പദ്ധതി  മാവിന്‍തൈ നട്ടുകൊണ്ട്
ശ്രീ.പി.ജനാര്‍ദ്ദനന്‍ (പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മറ്റിചെയര്‍മാന്‍  ,ജില്ലാപഞ്ചായത്ത്)ഉദ്ഘാടനം ചെയ്യുന്നു



ഓണസദ്യ

2015 ഓഗസ്റ്റ് 15, ശനിയാഴ്‌ച


2015ആഗസ്ത് 15 


സ്വാതന്ത്ര്യദിനം

     സ്ക്കൂള്‍അസംബ്ലിയില്‍ പ്രഥമാധ്യാപകന്‍ പതാകഉയര്‍ത്തി.സ്വാതന്ത്ര്യദിന സന്ദേശം നല്കി.പ്രസംഗം ,ദേശഭക്തിഗാനം,​എന്നീ പരിപാടികള്‍ ഉണ്ടായി.പരിസരശുചീകരണം നടത്തി. പത്താം തരം വിദ്യാര്‍ത്ഥികള്‍ ശുചിമുറിയുടെ ചുവരുകള്‍ പെയിന്റു് ചെയ്തു വൃത്തിയാക്കിയത് വേറിട്ട പ്രവര്‍ത്തനമായി.പ്രഥമാധ്യാപകനും സഹപ്രവര്‍ത്തകരും നേതൃത്വം നല്കി. പി.ടിഎ യുടെ വക മധുരപലഹാരവിതരണം നടത്തി.





06.08.2015
ഹിരോഷിമ ദിനം

ഹിരോഷിമ ദിന ത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്തു.പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.വിദ്യാര്‍ത്ഥികള്‍ സഡാക്കോ കൊക്ക് നിര്‍മ്മിച്ചു .



 07.08.2015
സാമൂഹ്യശാസ്ത്രക്വിസ്
BRC ചെറുവത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്രക്വിസ് മത്സരത്തില്‍ ശ്രീരാജ് ടി വി,ആതിര പി വി എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


12.08.2015
ഉപജില്ലാ  രാമായണ ക്വിസ്
BRC ചെറുവത്തൂരില്‍ വെച്ച് നടന്ന ഉപജില്ലാരാമായണ -(ക്വിസ് ,ചിത്രരചന,പാരായണം)മത്സരത്തില്‍ അനന്ദു എസ് നാഥ്,ഹരികൃഷ്ണന്‍,ആകാശ്, എന്നിവര്‍ പങ്കെടുത്ത് വിജയികളായി.

2015 ജൂലൈ 28, ചൊവ്വാഴ്ച


പി.ടി.എ.ജനറല്‍ബോഡി
2015-16 വര്‍ഷത്തെ പി.ടി.എ.ജനറല്‍ബോഡിയോഗം 2.7.2015ന്3മണിക്ക് ചേര്‍ന്നു.


2015 ജൂലൈ 27, തിങ്കളാഴ്‌ച


22.07.2015

കഥകളി അവതരണം

തിമിരി മഹാകവികുട്ടമത്ത് സ്മാരക ഹൈസ്ക്കൂളില്‍ കഥകളി ആശാന്‍ കലാമണ്ഡലം ഹരിനാരായണനും സംഘവും കഥകളി അവതരിപ്പിച്ചു. ക്ലാസിക് കലകളെ പ്രോത്സാപ്പിക്കുന്നതിനും യുവതലമുറയ്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സ്പിക്ക് മാകെയാണ് തിമിരി മഹാകവികുട്ടമത്ത് സ്മാരക ഹൈസ്ക്കൂളില്‍ കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ പാഠഭാഗമായ നളചരിതത്തിലെ ചിലഭാഗങ്ങള്‍അവതരിപ്പിച്ചു,






ആദരാഞ്ജലികള്‍