SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, നവംബർ 26, വ്യാഴാഴ്‌ച

സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഗണിതമാഗസിന്  A ഗ്രേഡ്

ഗണിതശാസ്ത്രമേളയില്‍ ഗണിതമാഗസിന്‍  'ഗണിതദര്‍പ്പണം ' സംസ്ഥാനതലത്തില്‍ A ഗ്രേഡ് നേടി. 14ജില്ലകളില്‍നിന്നു മത്സരത്തിനു തെരഞ്ഞെടുത്ത  26 മാഗസിനുകളില്‍  നിന്ന്  അഞ്ചാം സ്ഥാനം നേടി.
ഗണിതമാഗസിന്‍ മത്സരം ആരംഭിച്ചതു മുതല്‍ ജില്ലാതലത്തിലേക്ക്  അര്‍ഹത നേടാറുണ്ട്. സംസ്ഥാതലത്തിലും മത്സരിച്ചു മുന്‍വര്‍ഷങ്ങളില്‍  ഗ്രേഡ് നേടിയിട്ടുണ്ട്.

അദ്ധ്യയനയാത്ര
   നവംബര്‍21മതല്‍24വരെ മൂന്നാര്‍,കൊച്ചി,എറണാകുളം എന്നിവടങ്ങളിലേക്ക്അദ്ധ്യയനയാത്ര നടത്തി.48വിദ്യാര്‍ത്ഥികളും 5അദ്ധ്യപകരും പങ്കെടുത്തു.നാഷണല്‍പാര്‍ക്ക്,പാലസ്,കപ്പല്‍ .........

ജില്ലാശാസ്ത്രോത്സവംഗണിതമാഗസിന്‍ ഒന്നാസ്ഥാനം നേടി.
          GVHSS തൃക്കരിപ്പൂരില്‍വെച്ച് നടന്ന ജില്ലാശാസ്ത്രോത്സവത്തില്‍  ഗണിതശാസ്ത്രമേളയില്‍ ഗണിതമാഗസിന്‍  'ഗണിതദര്‍പ്പണം ' A ഗ്രേഡോടെ സംസ്ഥാനതലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.              പ്രവൃത്തിപരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങില്‍ യദുകൃഷ്ണന്‍ A  ഗ്രേഡ് നേടി.വെയിസ്റ്റ് പ്രോഡക്റ്റ് മെറ്റീരിയലില്‍ അഞ്ജന    A ഗ്രേഡ് നേടി.നീരജ് നെറ്റ്മെയ്ക്കിങ്ങിലും ആദര്‍ശ് വുഡ്കാര്‍വിംഗിലും രാകേഷ്ബാംബൂ പ്രോഡക്റ്റ്ഇനത്തിലും  Bഗ്രേഡ് നേടി.

2015, നവംബർ 20, വെള്ളിയാഴ്‌ച

സബ് ജില്ലാകലോത്സവം
     2015 നവംബറില്‍ പടന്നകടപ്പുറം GHSSല്‍വെച്ചു നടന്ന സബ് ജില്ലാകലോത്സവത്തില്‍ മികച്ച നിലവാരം പുലര്‍ത്തി.MKSHS ലെ 61 പ്രതിഭകള്‍ പങ്കെടുത്തു.
  ജനറല്‍ വിഭാത്തില്‍ 62 പോയിന്റ് നേടി.അരവിന്ദ് എ,യദുകൃഷ്ണന്‍,ഹൃദ്യമുരളിഎന്നിവര്‍ ജില്ലാതലത്തിലേക്ക് അര്‍ഹതനേടി.
     സംസ്കൃതോത്സവത്തില്‍ 79 പോയിന്റ്നേടി സബ് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടി.ഒരുപോയിന്റിനാണ് ഒന്നാം സ്ഥാനം തെന്നിപ്പോയത്.പങ്കെടുത്ത17ഇനങ്ങളില്‍ പതിനാല്  Aഗ്രേഡും 3 Bഗ്രേഡും നേടി.ഹരികൃഷ്ണന്‍ വി,അനന്ദു എസ് നാഥ് എന്നീവരും സംഘഗാനം ടീമും  ജില്ലാതലത്തിലേക്ക് അര്‍ഹതനേടി.
     അറബി സാഹിത്യോത്സവത്തില്‍ 25 പോയിന്റ് നേടിക്കൊണ്ട് മികവ് കാട്ടി. 
വിജയികളെ 19.11.2015 ന്  സ്ക്കൂള്‍അസംബ്ലിയില്‍ അനുമോദിച്ചു.

യദുകൃഷ്ണന്‍  -കാര്‍ട്ടൂണ്‍  I A
   
അരവിന്ദ് എ- ഇംഗ്ലീഷ് പ്രസംഗം  I A

ഹൃദ്യമുരളി -കാവ്യകേളി    I A
ഹരികൃഷ്ണന്‍ വി-പ്രശ്നോത്തരി (സംസ്കൃതം)  I A
അനന്ദു എസ് നാഥ്    പാഠകം(സംസ്കൃതം)  I A
സംഘഗാനം        (സംസ്കൃതം)  I A  

2015, നവംബർ 5, വ്യാഴാഴ്‌ച

ദന്താരോഗ്യ ബോധവല്‍ക്കരണക്ലാസ്സും ദന്തപരിശോധനയും


 ചെറുവത്തൂര്‍ ലയണസ് ക്ലബ്ബിന്റെയും IDAയുടെയും സഹകരണത്തോടെ സ്കൂള്‍ ഹെല്‍ത്ത് ക്ലബ്,JRC, സ്കൗട്ട്&ഗൈഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ദന്താരോഗ്യ ബോധവല്‍ക്കരണക്ലാസ്സും ദന്തപരിശോധനയും നടത്തി.ചെറുവത്തൂര്‍ ലയണ്‍സ് ചെയര്‍മാന്‍ എം.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന്‍ എ.വി.ശ്രീനിവാസന്‍അധ്യക്ഷംവഹിച്ചു.ലയണസ്.പി.ദേവിക്കുട്ടി,ലയണ്‍ടി.വിജയന്‍,എന്നിവര്‍പ്രസംഗിച്ചു. ഡോ.ശ്വേതബോധവല്‍ക്കരണക്ലാസ്സ്എടുത്തു.ഡോ.സുലേഖ,ഡോ.ശ്വേതഎന്നിവര്‍വിദ്യാര്‍ത്ഥികളെപരിശോധിച്ചു. കെ.അര്‍ജുനന്‍ സ്വാഗതവും ഡോ.പി.ഗീതനന്ദിയും പറഞ്ഞു.

ഉദ്ഘാടനം

ബോധവല്‍ക്കരണക്ലാസ്സ്


പരിശോധന