SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, ജനുവരി 21, ബുധനാഴ്‌ച

സംസ്ഥാന കേരള സ്കൂള്‍ കലോത്സവം



സംസ്ഥാന കേരള സ്കൂള്‍ കലോത്സവംത്തില്‍ ഹൈസ്ക്കൂള്‍  കാവ്യകേളിയില്‍ സ്വേതാകൃഷ്ണന്‍.എ. A ഗ്രേഡ് നേടി.

   അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.


RUN
KERALA
RUN


റണ്‍ കേരള റണ്‍

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ തിമിരിയില്‍ റണ്‍ കേരള റണ്ണിന്റെ ഭാഗമായി തിമിരി മഹാകവി കുട്ടമത്ത് സ്മാരകഹൈസ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുംകൂട്ടയോട്ടത്തില്‍ പങ്കെടുത്തു.കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം.പി.വി.ജാനകി ഫ്ലാഗ് ഓഫ് ചെയ്ത. പ്രധാനധ്യാപകന്‍ ഏ.വി.ശ്രീനിവാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തിമിരി എ.എല്‍.പി.എസ്.പ്രധാനധ്യാപകന്‍ ഈശ്വരന്‍ നമ്പൂതിരി,സീനിയര്‍ അസി.പി.വാസുദേവന്‍,സ്റ്റാഫ് സെക്രട്ടറി പി.രാമചന്ദ്രന്‍, കെ.അര്‍ജുനന്‍,എം.അശ്വിനികുമാര്‍,പ്രത്യുഷ,ശ്രീകല,അബ്ദുള്‍ലത്തീഫ്,കെ.കുഞ്ഞിരാമന്‍,സജിനി,രഘുനാഥന്‍,ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.തിമിരി എ.എല്‍.പി.എസിലെ വിദ്യാര്‍ത്ഥികളുംവിവിധ ക്ലബ് പ്രവര്‍ത്തരും ,പി.ടി.എ അംഗങ്ങളും അണിചേര്‍ന്നു.ആവേശത്തോടെ രണ്ടു കി.മി.ഓടി.







2015, ജനുവരി 18, ഞായറാഴ്‌ച


ഫോക് ലോര്‍ ക്ളബ് ഉദ്ഘാടനവും മുടിയേറ്റ് അവതരണവും
18.01.2015 ഞായറാഴ്ച സ്കൂളില്‍ ഫോക് ലോര്‍ ക്ളബിന്റെ ഉദ്ഘാടനം നടന്നു.പി.ടി..പ്രസിഡണ്ട് ടി.ശശിധരന്റെ അധ്യക്ഷതയില്‍ പ്രധാനഅധ്യാപകന്‍ എ.വി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗത്തിന്റെയും ഫോക് ലോര്‍ ക്ളബിന്റെയും അംഗങ്ങള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെപ്രകാശനം കെ.എസ.ശോഭനടീച്ചര്‍നിര്‍വ്വഹിച്ചു.പി.വാസുദേവന്‍,പി.രാമചന്ദ്രന്‍ പി.,കെ.വി.പ്രവീണ എന്നിവര്‍പ്രസംഗിച്ചു. ഡോ.പി.ഗീത സ്വാഗതവും കുമാരി സ്വേതാകൃഷ്ണ നന്ദിയും പറഞ്ഞു.
നിരവധി പുരസ്കാരങ്ങള്‍ നേടിയ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവുമാണ് മുടിയേറ്റു് അവതരിപ്പിച്ചത്.തെക്കന്‍,മധ്യ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഈ കലാരൂപം പാഠഭാഗങ്ങളിലുടെ മാത്രം മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും സദസ്യര്‍ക്കും വളരെ ആസ്വാദ്യകരമായി. കാളി- ദാരിക കഥയാണ് അരങ്ങേറിയത്.ദാരികന്റെ വരവും തുള്ളിച്ചാട്ടവും കണ്ട് ചിലകുട്ടികള്‍ ഭയന്നു.തുടര്‍ന്നു കാളി നൃത്തം ചവിട്ടികൊണ്ടു വന്നു. വേഷങ്ങള്‍ ഓരോന്നായി തിരശീലക്ക്മുന്നില്‍ വന്നു. കൂളിയുടെ വരവും സരസമൊഴികളും കുട്ടികളെ രസിപ്പിച്ചു.പിന്നീട് വേഷങ്ങള്‍ എല്ലാം കൂടി-ഒരു കൂടിയാട്ടം. വാദ്യമേളത്തിന്റെ താളത്തിനൊത്ത് പലപ്പോഴും കട്ടികളും വേഷങ്ങളോടൊപ്പം ചുവടു വെച്ചു-തുള്ളിച്ചാടി.
ദാരികന്‍

കാളി











2015, ജനുവരി 15, വ്യാഴാഴ്‌ച

ജില്ലാ കലോത്സവം

ജില്ലാ കലോത്സവത്തില്‍ കാവ്യകേളിയില്‍ ശ്വേതാകൃഷ്ണ എ.   എഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി.
 ശ്വേതാകൃഷ്ണ എ.10



  ‌‌സംസ്കൃതം നാടകത്തില്‍ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.സ്വാതികൃഷ്ണന്‍ കെ.വി. മികച്ച നടി.



CPTA

പത്താം ക്ലാസ് CPTA         9.1.15നും  8,9.ക്ലാസ്  പി.ടി.എ 13.1.15നും വിളിച്ചു ചേര്‍ത്തു.