SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച


ഗണിതശാസ്ത്ര സെമിനാര്‍ 2015-16

സബ് ജില്ലാ ഭാസ്ക്കരാചാര്യ ഗണിതശാസ്ത്രസെമിനാറില്‍  (വിഷയം-ജ്യാമിതിയും അംശബന്ധവും ) അരവിന്ദ്.എ. 9 A ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് അര്‍ഹത നേടി



ശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്ര/ഐടി/പ്രവൃര്‍ത്തിപരിചയമേള
പ്രവൃത്തിപരിചയമേളയില്‍ ചരിത്രവിജയം
ഈവരഷത്തെഉപജില്ലാശാസ്ത്ര/ഗണിത/സാമൂഹ്യശാസ്ത്/ഐടി/പ്രവൃര്‍ത്തിപരിചയമേളയില്‍ 43കുട്ടികളെ പങ്കെടുപ്പിച്ചു.പ്രവൃര്‍ത്തിപരിചയമേളയില്‍ 5 പേര്‍ ജില്ലാതലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടി.3878 പോയിന്റ്നേടി ക്കൊണ്ട് തേഡ് റണ്ണര്‍അപ്പ് ആയി .ഒരു സ്പെഷ്യലിസ്റ്റ് അധ്യാപകന്‍ പോലും ഇല്ലാതിരിന്നിട്ടു മികച്ച പ്രകടനം കാഴ്ചവെച്ചു.215വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 43 പ്രതിഭകളെ കണ്ടെത്തിയത്.

ഒരു കുട്ടി പങ്കെടുക്കാത്തത് ചാമ്പ്യന്‍ഷിപ്പ് വഴുതിപ്പോയി.
പ്രവൃര്‍ത്തിപരിചയമേളയില്‍ കഴി‍ഞ്ഞവര്‍ഷം പാംലീവി നത്തല്‍ എ ഗ്രേ‍ഡ് നേ‍ടിയ വിദ്യര്‍ത്ഥി ഈ വര്‍ഷവും അതേഇനത്തില്‍ രജിസറ്റര്‍ ചെയ്തിരുന്നെങ്കെലും മത്സരദിവസം രാവിലെ അസുഖം കാരണം പങ്കടുക്കാതെ തിരിച്ചു പോയതുകാരണം ആ ഇനത്തില്‍ ലഭിക്കേണ്ട പോയിന്റ് നഷ്ടമായി. ചാമ്പ്യന്‍ഷിപ്പ്  ആദിഥേയ സ്ക്കൂളിന് ,-പിന്നാലെ രണ്ടാം സ്ഥാനവും നമുക്ക് വഴുതിപ്പോയി.

ഗണിതശാസ്ത്രമേളയില്‍  'മാഗസിസിന്‍ ' ഒന്നാം സ്ഥാനം നില നിര്‍ത്തി.
ഗണിതശാസ്ത്രമേളയില്‍ 'ഗണിത മാഗസിസിന്‍ ' ഇനത്തില്‍ കുട്ടമത്തിന്റെ രണ്ടു ദശകമായുള്ള  കുത്തക നിലനിര്‍ത്തി.ഗണിതമാഗസിന്‍ മത്സരം ആരംഭിച്ചതു മുതല്‍ ജില്ലാതലത്തിലേക്ക്  അര്‍ഹത നേടാറുണ്ട്. സംസ്ഥാതലത്തിലും മത്സരിച്ചു ഗ്രേഡ് നേടിയിട്ടുണ്ട്.ഈ വര്‍ഷം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
സബ് ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്ത പ്രതിഭകള്‍

ജില്ലാതലത്തിലേക്ക്-അഞ്ജന,രാഗേഷ്,ആദര്‍ശ്,യദുകൃഷ്ണന്‍,നീരജ്

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച


15.10.2015

സൈബര്‍ സുരക്ഷാപ്രതിജ്ഞ

A.P.J.അബ്ദുള്‍കലാമിന്റെ ജന്മദിനമാ ഒക്ടോബര്‍ 15 ന് അസംബ്ലിയില്‍ ൈബര്‍ സുരക്ഷാപ്രതിജ്ഞ എടുത്തു.

ലോകകൈകഴുകല്‍ദിനത്തോടനുബന്ധിച്ച് അസംബ്ലിയില്‍ വിദ്യാര്ത്ഥികള്‍ പ്രതിജ്ഞ ചൊല്ലി.ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും, ശുചിമറിഉപയോഗശേഷവും മറ്രും കൈകഴുകന്നതിന്റെ ആവശ്യകതയെ കറിച്ചു ബോധവല്ക്കരണ ക്ലാസ് എടുത്തു.

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച


9.10.2015
സ്ക്കൂള്‍ കലോത്സവം
ഈവര്‍ഷത്തെ സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 8,9 തീയതികളില്‍നടത്തി.
സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം പി.ടിഎ പ്രസിഡണ്ട്.ടി.ശശിധരന്‍ നിര്‍വ്വഹിച്ചു..വി.ശ്രീനിവാസന്‍ അധ്യക്ഷം വഹിച്ചു.കെ.വി.പ്രവീണ ,പി.വാസുദേവന്‍,ഡോ.പി.ഗീതഎന്നിവര്‍ ആശംസ പ്രസംഗം നടത്തി.ടി.പി.അബ്ദുള്‍ലത്തീഫ് സ്വാഗതവും വി.നാരായണന്‍നമ്പൂതിരി നന്ദിയും പറഞ്ഞു.സ്ക്കൂള്‍മാനേജര്‍ പ്രകാശ് നാരായണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ അസംബ്ലി യില്‍ മഹാത്മാവിന്റെ സ്മരണ പുതുക്കി.ഗാന്ധജിയെ കുറിച്ചുള്ള പ്രസംഗം,കവിതകള്‍ എന്നിവ അവതരിപ്പിച്ചു. ഔഷധതോട്ടം നവീകരിക്കുവാനുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.രാമച്ചം വിളവെടുപ്പ് നടത്തി.









സ്ക്കളിലേക്ക് ജലസംഭരണടാങ്ക്
തിമിരി ചേതനക്ലബ്ബ് സ്ക്കളിലേക്ക് ജലസംഭരണടാങ്ക് സംഭാന ചെയ്തു. പ്രധാനധ്യപകനും സ്ക്കൂള്‍ലീഡറും ക്ലബ്ബ്ഭാരവാഹികളില്‍ നിന്നും വാട്ടര്‍ ടാങ്ക് ഏറ്റുവാങ്ങി.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

CPTA
പത്താംതരത്തിലെ CPTA സെപ്തംബര്‍ 29ന് ചേര്‍ന്നു.82ശതമാനം രക്ഷിതാക്കള്‍ പങ്കെടുത്തു.പഠനനിലവാരം ചര്‍ച്ച ചെയ്തു.8,9, ക്ലാസ്സുകളുടെ CPTAസെപ്തംബര്‍30,ഒക്ടോബര്‍ 1 തീയതികളില്‍ നടന്നു.പത്താം ക്ലാസിനെ അപേക്ഷിച്ച് ഹാജര്‍ കുറവായിരുന്നു.8ല്‍ 70,9ല്‍ 60 ശതമാനം വീതമായിരുന്നു .


1.10.2015
ബോധവല്ക്കരണ ക്ലാസ്,ആരോഗ്യ ക്വിസ്,
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് കയ്യര്‍ പി.എച്ച്.സി യുടെ സഹകരണത്തോടെ 
ബോധവല്ക്കരണ ക്ലാസ് നടത്തി.ആരോഗ്യ ക്വിസ്  മത്സരവും നടത്തി.സലിം JHI ,കെ.അര്‍ജുനന്‍ എന്നിവര്‍ നേതൃത്വം നല്കി



സ്ക്കൂള്‍സ്കൗട്ട്&ഗൈഡ് ക്യാമ്പ്








1.10.2015
വയോജനദിനം
  തിമിരി മഹാകവി കുട്ടമത്ത് സ്മാരകഹൈസ്ക്കൂളില്‍ വയോജനദിനത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപകരെ ആദരിച്ചു.വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.എം.കമലമ്മ,കെ.എസ്.ശോഭന,പിരാജലക്ഷ്മ,വി.കൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ പഴയകാല അനുഭവങ്ങള്‍ പങ്കിട്ടു .മദര്‍ പി.ടി..പ്രസിഡണ്ട് കെ.വി.പ്രവീണ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. .വിശ്രീനിവാസന്‍, പി.വാസുദേവന്‍ ,‍ഡോ.പിഗീത,പി.രാമചന്ദ്രന്‍,യു.ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.