SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ അസംബ്ലി യില്‍ മഹാത്മാവിന്റെ സ്മരണ പുതുക്കി.ഗാന്ധജിയെ കുറിച്ചുള്ള പ്രസംഗം,കവിതകള്‍ എന്നിവ അവതരിപ്പിച്ചു. ഔഷധതോട്ടം നവീകരിക്കുവാനുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.രാമച്ചം വിളവെടുപ്പ് നടത്തി.









സ്ക്കളിലേക്ക് ജലസംഭരണടാങ്ക്
തിമിരി ചേതനക്ലബ്ബ് സ്ക്കളിലേക്ക് ജലസംഭരണടാങ്ക് സംഭാന ചെയ്തു. പ്രധാനധ്യപകനും സ്ക്കൂള്‍ലീഡറും ക്ലബ്ബ്ഭാരവാഹികളില്‍ നിന്നും വാട്ടര്‍ ടാങ്ക് ഏറ്റുവാങ്ങി.

2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

CPTA
പത്താംതരത്തിലെ CPTA സെപ്തംബര്‍ 29ന് ചേര്‍ന്നു.82ശതമാനം രക്ഷിതാക്കള്‍ പങ്കെടുത്തു.പഠനനിലവാരം ചര്‍ച്ച ചെയ്തു.8,9, ക്ലാസ്സുകളുടെ CPTAസെപ്തംബര്‍30,ഒക്ടോബര്‍ 1 തീയതികളില്‍ നടന്നു.പത്താം ക്ലാസിനെ അപേക്ഷിച്ച് ഹാജര്‍ കുറവായിരുന്നു.8ല്‍ 70,9ല്‍ 60 ശതമാനം വീതമായിരുന്നു .


1.10.2015
ബോധവല്ക്കരണ ക്ലാസ്,ആരോഗ്യ ക്വിസ്,
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് കയ്യര്‍ പി.എച്ച്.സി യുടെ സഹകരണത്തോടെ 
ബോധവല്ക്കരണ ക്ലാസ് നടത്തി.ആരോഗ്യ ക്വിസ്  മത്സരവും നടത്തി.സലിം JHI ,കെ.അര്‍ജുനന്‍ എന്നിവര്‍ നേതൃത്വം നല്കി



സ്ക്കൂള്‍സ്കൗട്ട്&ഗൈഡ് ക്യാമ്പ്








1.10.2015
വയോജനദിനം
  തിമിരി മഹാകവി കുട്ടമത്ത് സ്മാരകഹൈസ്ക്കൂളില്‍ വയോജനദിനത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപകരെ ആദരിച്ചു.വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.എം.കമലമ്മ,കെ.എസ്.ശോഭന,പിരാജലക്ഷ്മ,വി.കൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ പഴയകാല അനുഭവങ്ങള്‍ പങ്കിട്ടു .മദര്‍ പി.ടി.എ.പ്രസിഡണ്ട് കെ.വി.പ്രവീണ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എ.വിശ്രീനിവാസന്‍, പി.വാസുദേവന്‍ ,‍ഡോ.പിഗീത,പി.രാമചന്ദ്രന്‍,യു.ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.


2015 സെപ്റ്റംബർ 22, ചൊവ്വാഴ്ച

ക്രിക്കറ്റിലും തിളങ്ങി

സബ് ജില്ലാഗെയിംസില്‍ ക്രിക്കറ്റില്‍ സ്ക്കൂള്‍ ടീം മികച്ചപ്രകടനം കാഴ്ചവെച്ചു. ആദ്യമത്സരത്തില്‍ മെട്ടമ്മലിനെ പരാജയപ്പെടുത്തി.സെമിയില്‍ ശക്തരായ പടന്ന mrvhss നെയാണ് കീഴടയക്കിയത്. തുടര്ന്ന് ഫൈനലില്‍ ആദിഥേയരായ കാടങ്കോടിനോട് പോരാടി.റണ്ണേര്‍സ് അപ്പായി.
ക്യാപ്റ്റന്‍ അനന്ദു s നാഥ്,ഓല്‍റൗണ്ട്ര്‍ അരവിന്ദ് എന്നിവര്‍ക്ക് സബ് ജില്ലാടിമില്‍ സെലക്ഷന്‍ കിട്ടി.

രാജ്യപുരസ്ക്കാറിലും നൂറുമേനി
     രാജ്യപുരസ്ക്കാര് ‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു.17ഗൈഡുകളും10സ്ക്കൗട്ടുകളും രാജ്യപരസ്ക്കാറിന് അര്‍ഹരായി.രാജ്യപുരസ്ക്കാര‍ നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്ക്കൂള്‍അസംബ്ലിയില്‍ അനുമോദിച്ചു. 



2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അധ്യാപകദിനാഘോഷം
അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.മലയാളം അധ്യാപികയായിരുന്ന ശ്രീമതി പി.എന്‍.കമലമ്മ ടീച്ചറെ ആദരിച്ചു. സ്ക്കൂള്‍ലീഡര്‍സജിത്ത്കുമാര്‍ ടീച്ചറെപൊന്നാടഅണിയിച്ച്ആദരിച്ചു..പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം വഹിച്ചുപി.വാസുദേവന്‍,വി.നാരായണന്‍നമ്പൂതിരി,പി.രാമചന്ദ്രന്‍അടിയോടി,ഡോ.പി.ഗീത,സി.വി.ശ്രീകല, കെ.അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.