SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015 ജൂൺ 7, ഞായറാഴ്‌ച


2015ജൂണ്‍ 1
പ്രവേശനോത്സവം വിജയോത്സവം

2015-16 വര്‍ഷത്തെ പ്രവേശനോത്സവവും 2015 മാര്‍ച്ച് SSLC പരീക്ഷയിയില്‍ വിജയിച്ച് എട്ടാംതവണയും നൂറുമേനി വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന വിജയോത്സവവും ശ്രീമതി എം.പി.വി.ജാനകി(വൈസ് പ്രസി.കയ്യൂര്‍ ചീമേനി ഗ്രമ പഞ്ചായത്ത്) നിര്‍വ്വഹിച്ചു. വിജയികള്‍ക്ക് മെഡലുകള്‍വിതരണം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ടി.ശശിധരന്‍ അധ്യക്ഷം വഹിച്ചു. പ്രധാനധ്യാപകന്‍ എ.വി.ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.സ്കൂള്‍ മാനേജര്‍ പ്രകാശ് നാരായണന്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.സീനിയര്‍അസി.പി.വാസുദേവന്‍,സ്റ്റാഫ് സെക്രട്ടറി പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുരപലഹാരം വിതരണം ചെയ്തു.







ലോക പരിസ്ഥിതി ദിനം

ലോകപരിസ്ഥിതിദിനത്തോടനുബന്ധി ച്ച് വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുത്തു
സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു.
8,9,ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചയ്തു. ക്വിസ്സ് മത്സരം,പരിസ്ഥിതിCDപ്രദര്‍ശനം നടത്തി.ശ്രീരാജ്.ടി.വി,അക്ഷയ് കൃഷ്ണന്‍  എന്നിവര്‍ വിജയികളായി.












19.06.2015
വായനാദിനം


വായനാദിനത്തോടനുബന്ധിച്ച് ക്വിസ് ,ഉപന്യാസമത്സരം,പുസ്താകാസ്വാദനം എന്നിവനടത്തി.നിദ്യാര്‍ത്ഥികള്‍ സ്കൂല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

2015 മേയ് 5, ചൊവ്വാഴ്ച

2014-15 വര്‍ഷത്തില്‍സംസ്കൃതം സ്കോളര്‍ഷിപ്പ്ിന് അര്‍ഹരായവര്‍

Harikrishnan.V.   Athira     Akshaykrishnan Krishnapriya   Swathikrishna Anagha

2015 ഏപ്രിൽ 24, വെള്ളിയാഴ്‌ച

N M M S പരീക്ഷയിലും മികവ്
2014-15 നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍
Anandu S Nath

Pranav K
അഭിനന്ദനങ്ങള്‍

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍ 
തുടര്‍ച്ചയായി എട്ടാം തവണയും നൂറുമേനി വിജയം
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളില്‍  2015 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ പരിക്ഷയെഴുതിയ 74 വിദ്യാര്‍ത്ഥികളും വിജയിച്ച് 100ശതമാനം വിജയത്തില്‍   ജൈത്രയാത്ര തുടരുന്നു.
തുടര്‍ച്ചയായി എട്ടാം തവമയാണ് നൂറുമേനി വിജയം നേടുന്നത്.7പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടി.അമൃത,അരുണ്‍കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ യാണ് മുഴുവന്‍ വിഷയങ്ങളിലും A+ഗ്രേഡ് നേടിയത്.SC വിഭാഗത്തില്‍ 10 A+നേടി ജിഷ മികവ് കാട്ടി.

10 A+ : 7

AMRUTHA.A.V, ARUNKRISHNAN.A.K, SWETHAKRISHNA.A, SWATHIKRISHNA.K.V,  JISHA.T.P, JYOTHSNA.P.V, ASWINKUMAR.M.V 

9 A+ : 4
ANAGHA.O, CHANDANA.T, KRISHNAPRIYA.K.V, SHEFIN.M.J


8 A+ : 11
ANAGHA.T, ASWATHI.P.S, VEENAMOL., ANJU.C, PRANAVYA K K V ,JISHNU.A,JISHNU.P, JITHUKRISHNAN.V.V, SHEETHIN.V.V, NITHIN.K.V, VISHNU.M.









10 A+നേടിയ മിടുക്കന്മാര്‍

Swethakrishna.A
Amrutha.A.V


Arunkrishnan.A.K
Aswinkumar.M.V

Swathikrishna.K.V

Jisha.T.P

Jyotsna.P.V



2015 മാർച്ച് 31, ചൊവ്വാഴ്ച

യാത്രയപ്പ് നല്കി
പി.ദേവിക്കുട്ടി
തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളിലെ 24 വര്‍ഷത്തെ സേവനത്തിനു ശേഷം ശ്രീമതി.പി.ദേവിക്കുട്ടി ടീച്ചര്‍ (HSA NSc)2015 മാര്‍ച്ച്30ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയപ്പ് നല്‍കി.
യാത്രയയപ്പ് യോഗത്തില്‍ എ.വി.ശ്രീനിവാസന്‍(HM) സ്വാഗതം പറഞ്ഞു.ശ്രീ.ടി.ശശീധരന്‍ (PTA പ്രസിഡണ്ട്)അധ്യക്ഷം വഹിച്ചു.കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.ബാലകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി.ശ്രീമതി.എം.പി.വി.ജാനകി(കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട്)പ്രഭാഷണം നടത്തി.പി.ഈശ്വരന്‍ നമ്പൂതിരി,.പ്രവീണ.കെ.വി.,പി.വാസുദേവന്‍,എന്നിവര്‍ പ്രസംഗിച്ചു.പി.രാമചന്ദ്രന്‍ നന്ദി പറഞ്ഞു.



2015 മാർച്ച് 18, ബുധനാഴ്‌ച

രാഷ്ട്രപതി അവാര്‍ഡ്



ഈ വര്‍ഷംരാഷ്ട്രപതി അവാര്‍ഡിന് അര്‍ഹനായ അശ്വിന്‍കുമാര്‍.എം.വി

അഭിനന്ദനങ്ങള്‍