ഫോക്
ലോര്‍ ക്ളബ് ഉദ്ഘാടനവും
മുടിയേറ്റ് അവതരണവും
18.01.2015
ഞായറാഴ്ച
സ്കൂളില്‍ ഫോക് ലോര്‍ ക്ളബിന്റെ
ഉദ്ഘാടനം നടന്നു.പി.ടി.എ.പ്രസിഡണ്ട്
ടി.ശശിധരന്റെ
അധ്യക്ഷതയില്‍ പ്രധാനഅധ്യാപകന്‍
എ.വി.ശ്രീനിവാസന്‍
ഉദ്ഘാടനം ചെയ്തു.വിദ്യാരംഗത്തിന്റെയും
ഫോക് ലോര്‍ ക്ളബിന്റെയും
അംഗങ്ങള്‍ തയ്യാറാക്കിയ
കൈയെഴുത്ത് മാസികയുടെപ്രകാശനം
കെ.എസ.ശോഭനടീച്ചര്‍നിര്‍വ്വഹിച്ചു.പി.വാസുദേവന്‍,പി.രാമചന്ദ്രന്‍
പി.,കെ.വി.പ്രവീണ
എന്നിവര്‍പ്രസംഗിച്ചു.
ഡോ.പി.ഗീത
സ്വാഗതവും കുമാരി സ്വേതാകൃഷ്ണ
നന്ദിയും പറഞ്ഞു.
നിരവധി
പുരസ്കാരങ്ങള്‍ നേടിയ കീഴില്ലം
ഉണ്ണികൃഷ്ണനും സംഘവുമാണ്
മുടിയേറ്റു് അവതരിപ്പിച്ചത്.തെക്കന്‍,മധ്യ
കേരളത്തില്‍ മാത്രം കണ്ടു
വരുന്ന ഈ കലാരൂപം പാഠഭാഗങ്ങളിലുടെ
മാത്രം മനസിലാക്കിയ
വിദ്യാര്‍ത്ഥികള്‍ക്കും
സദസ്യര്‍ക്കും വളരെ ആസ്വാദ്യകരമായി.
കാളി-
ദാരിക
കഥയാണ് അരങ്ങേറിയത്.ദാരികന്റെ
വരവും തുള്ളിച്ചാട്ടവും
കണ്ട് ചിലകുട്ടികള്‍
ഭയന്നു.തുടര്‍ന്നു
കാളി നൃത്തം ചവിട്ടികൊണ്ടു
വന്നു.
വേഷങ്ങള്‍
ഓരോന്നായി തിരശീലക്ക്മുന്നില്‍
വന്നു.
കൂളിയുടെ
വരവും സരസമൊഴികളും കുട്ടികളെ
രസിപ്പിച്ചു.പിന്നീട്
വേഷങ്ങള്‍ എല്ലാം കൂടി-ഒരു
കൂടിയാട്ടം.
വാദ്യമേളത്തിന്റെ
താളത്തിനൊത്ത് പലപ്പോഴും
കട്ടികളും വേഷങ്ങളോടൊപ്പം
ചുവടു വെച്ചു-തുള്ളിച്ചാടി.
ദാരികന്‍ |
കാളി |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ