SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, ജൂൺ 29, തിങ്കളാഴ്‌ച


26.06.2015
കഥാകൃത്ത് കഥാപഠനത്തിന്റെ ഭൂമികയിലേക്ക്


    തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്തനോവലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.അംബികസുതന്‍ മാങ്ങാട് നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പാഠപുസ്തകത്തില്‍ ല്‍ പഠിക്കുന്ന രണ്ടു മത്സ്യങ്ങള്‍ എന്ന കഥയുടെ കഥാകരനെ നേരിട്ടു കാണ്ട പ്പോ ള്‍ അത് ഒരു പുതിയ അനുഭവമായി.കഥാകാരനുമായി വിദ്യാര്‍ത്ഥികള്‍ അവരുടെ സംശയങ്ങളും നിരീക്ഷണങ്ങളും പങ്കവെച്ചു. കഥയെഴുതുവാനണ്ടായ സന്ദര്‍ഭവും കഥാപാത്രസൃഷ്ടിയും വിശദീകരിചു. കഥാപാത്രങ്ങളായി മീനുകളെ തെരഞ്ഞെടുത്തത് എന്തകൊണ്ടാണ് എന്നായിരുന്നു സ്നേഹയുടെ സംശയം.മികച്ച കോളേജ് അധ്യാപകനുള്ള അവാര്‍ഡ് നേടിയ ഡോ.അംബികസുതന്‍ മാങ്ങാടിനെ പ്രധാനധ്യാപകന്‍ പൊന്നാടഅണിയിച്ചു. പ്രധാനധ്യാപകന്‍എ.വി.ശ്രീനിവാസന്‍അധ്യക്ഷം വഹിച്ച.ഡോ.പി.ഗീത(കോ.ഓര്‍ഡിനേറ്റര്‍,),പി.വാസുദേവന്‍(സീനിയര്‍അസിസ്റ്റന്റ്), ഈശ്വരന്‍നമ്പൂതിരി(പ്രധാനധ്യാപകന്‍എ.എല്‍.പി.എസ്.തിമിരി),ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി  ഡോ.അംബികസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.
26.06.2015


ലഹരിവിരുദ്ധദിനം

 അന്താരാഷ്ട്രലഹരിവിരുദ്ധദിന ത്തോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണം,ബോധവല്ക്കരണറാലി എന്നിവ നടത്തി.ജൂണിയര്‍ റെഡ് ക്രോസ് ബോധവല്ക്കരണറാലി നടത്തി.സ്ക്കള്‍ ലീഡര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.അര്‍ജുനന്‍,യു.ശ്രീനിവാസന്‍,എം.സജിത എന്നിവര്‍ നേതൃത്വം നല്കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ