SSLC IT MODEL EXAM BEGINS ON 18 TH-SSLC MODEL EXAM BEGINS ON 8 February 2016. *

2015, ജൂൺ 7, ഞായറാഴ്‌ച


2015ജൂണ്‍ 1
പ്രവേശനോത്സവം വിജയോത്സവം

2015-16 വര്‍ഷത്തെ പ്രവേശനോത്സവവും 2015 മാര്‍ച്ച് SSLC പരീക്ഷയിയില്‍ വിജയിച്ച് എട്ടാംതവണയും നൂറുമേനി വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന വിജയോത്സവവും ശ്രീമതി എം.പി.വി.ജാനകി(വൈസ് പ്രസി.കയ്യൂര്‍ ചീമേനി ഗ്രമ പഞ്ചായത്ത്) നിര്‍വ്വഹിച്ചു. വിജയികള്‍ക്ക് മെഡലുകള്‍വിതരണം ചെയ്തു.പി.ടി..പ്രസിഡണ്ട് ടി.ശശിധരന്‍ അധ്യക്ഷം വഹിച്ചു. പ്രധാനധ്യാപകന്‍ എ.വി.ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.സ്കൂള്‍ മാനേജര്‍ പ്രകാശ് നാരായണന്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.സീനിയര്‍അസി.പി.വാസുദേവന്‍,സ്റ്റാഫ് സെക്രട്ടറി പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുരപലഹാരം വിതരണം ചെയ്തു.







ലോക പരിസ്ഥിതി ദിനം

ലോകപരിസ്ഥിതിദിനത്തോടനുബന്ധി ച്ച് വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുത്തു
സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു.
8,9,ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചയ്തു. ക്വിസ്സ് മത്സരം,പരിസ്ഥിതിCDപ്രദര്‍ശനം നടത്തി.ശ്രീരാജ്.ടി.വി,അക്ഷയ് കൃഷ്ണന്‍  എന്നിവര്‍ വിജയികളായി.












19.06.2015
വായനാദിനം


വായനാദിനത്തോടനുബന്ധിച്ച് ക്വിസ് ,ഉപന്യാസമത്സരം,പുസ്താകാസ്വാദനം എന്നിവനടത്തി.നിദ്യാര്‍ത്ഥികള്‍ സ്കൂല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

1 അഭിപ്രായം:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ. ഫോണ്ട് വലിപ്പം ക്രമീകരിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ