14.11.2014
ശിശുദിനം
ശിശുദിനവും
ജവഹര്‍ലാല്‍ നെഹ്രുവിന്റെ
125ാംജന്മവാര്ഷികവും
വിവിധപരിപാടികളോടെ നടത്തി..
വിദ്യാര്‍ത്ഥികള്‍ക്ക്
ചിത്രരചനാമത്സരം നടത്തി.
അങ്കനവാടിയിലെ
കുട്ടികള്‍ക്ക് സ്കൗട്ട്&ഗൈഡുകളുടെ
വക കളിക്കോപ്പുകള്‍
ശിശുദിനത്തോടനുബന്ധിച്ച്
സ്കൗട്ട്&ഗൈഡുകള്‍
തിമിരി കോട്ടുമൂല അങ്കനവാടി
സന്ദര്‍ശിച്ച് കുട്ടികള്‍ക്ക്
കളിക്കോപ്പുകള്‍
സമ്മാനിച്ചു.മധുരപലഹാരവും
വിതരണം ചെയ്തു.സ്കൗട്ട്&ഗൈഡ്ടീച്ചേര്‍സ്
വാസുദേവന്‍.പി,സജിത.എം,പ്രത്യഷ.എം.എം.,
പ്രധാനധ്യാപകന്‍
എ.വി.ശ്രീനിവാസന്‍,പി.ദേവിക്കുട്ടി,പി.ഗീത
എന്നിവര്‍ നേതൃത്വം നല്കി.
ശിശുസൗഹൃദവിദ്യാലയം
ശിശുസൗഹൃദവിദ്യാലയം-രക്ഷാകര്‍ത്തൃസമ്മേളനം
നടത്തി.വാര്‍ഡ്
മെമ്പര്‍ ശ്രീമതി.എം.പി.വി.ജാനകി
ഉദ്ഘാടനം ചെയ്തു.കെ.അര്‍ജുനന്‍
ക്ലാസ്സെടുത്തു.എട്ടാം
ക്ലാസ്സിലെ മുപാപതേളം
രക്ഷിതാക്കള്‍ പങ്കെടുത്തു.
യൂത്ത്പാര്‍ലിമെന്‍റ്
പാര്‍ലിമെന്ററികാര്യ
മന്ത്രാലയത്തിന്റെ സ്കൂള്‍
മോഡല്‍ പാര്‍ലിമെന്‍റ്
മത്സരത്തിന്റെഭാഗമായിയൂത്ത്പാര്‍ലിമെന്‍റ്നടത്തി.
ശ്രീമതി.എം.പി.വി.ജാനകി(കയ്യൂര്‍-ചീമേനി
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസി.)ഉദ്ഘാടനംചെയ്തു.എ.വി.ശ്രീനിവാസന്‍(HM),പ്രകാശ്
നാരാ യണന്‍(മാനേജര്‍),പി.രാമചന്ദ്രന്‍(കോഡിനേറ്റര്‍),
പി.വാസുദേവന്‍(സീനിയര്‍അസി.)കെ.അര്‍ജുനന്‍
എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ലിമെന്‍റിലെ
അംഗങ്ങളുടെ സത്യപ്രതിജ്ഞ,രാഷ്ട്പതിയുടെ
നയപ്രഖ്യാപനം,ചോദ്യോത്തരങ്ങള്‍,പ്രമേയങ്ങള്‍,വാക്ക്
ഔട്ട് തുടങ്ങി പാര്‍ലിമെന്റില്‍
നടക്കുന്ന എല്ലാനടപടികളും
വളരെ തന്മയത്വത്തോടെ
അവതരിപ്പിച്ചത് എല്ലാവര്‍ക്കും
പുതിയ അനുഭവമായി.
ഇത്
രണ്ടാം വര്‍ഷമാണ് നമ്മുടെ
സ്കൂളിനെ യൂത്ത്പാര്‍ലിമെന്‍റിന്
തെരഞ്ഞെടുക്കുന്നത്.
|
സബ് ജില്ലാ കായികമേളയില്‍ ജൂണിയര്‍ഗേള്‍സ് ലോങ് ജമ്പിലും 400 മീ.ഓട്ടത്തിലും കീര്‍ത്തന സി.വി.രണ്ടാം സ്ഥാനം നേടി കൊണ്ട് ,രണ്ടു മെഡുലുകള്‍ കരസ്ഥമാക്കി. കുറെ വര്‍ഷങ്ങള്‍ക്കിടയില്‍
തിമിരി MKS HSന് കായിക മേളയില്‍ ലഭിച്ച നേട്ടമാണിത്.കായിക അധ്യാപകന്‍ ഇല്ലാതിരിന്നിട്ടും രണ്ടു വെള്ളി മെഡുലുകള്‍ലഭിച്ചതിന് സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ട്.
പല ഇനങ്ങളിലും ഫൈനലില്‍ എത്തിയിരുന്നു.
കീര്‍ത്തനയ്ക്ക് അഭിനന്ദനങ്ങള്‍.
UN ഡേ
ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് S S CLUB ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് സ്പോണ്‍സര്‍ ചെയ്ത സമ്മാനം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.പി.സി.കെ നമ്പ്യാര്‍ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ