ഓണപ്പരീക്ഷയ്ക്കു ശേഷമുള്ള 8,9,10, ക്ലാസ്സുകളുട ക്ലാസ് പി.ടി.എ യോഗം 29.09.2014ന് വിളിച്ചു ചേര്‍ത്തു.ഓരോ ക്ലാസ്സിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.ഓണപ്പരീക്ഷയുടെ അവലോകനം നടത്തി.വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ രക്ഷിതാക്കളുമായി സംവദിച്ചു.
18.10.2014 ശനിയാഴ്ച.
കൃഷിപാഠത്തിലും
നൂറുമേനി
സ്കള്‍
ഹരിതസേന ജൂണ്‍മാസത്തില്‍
തിമിരി ക്ഷേത്ര വയലില്‍
ആരംഭിച്ച നെല്‍ക്കൃഷിയിലെ
വിളവെടുപ്പ് നടത്തി.വിദ്യാര്‍ത്ഥികളും
അധ്യാപകരും രക്ഷിതാക്കളും
ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും
കൊയ്ത്തുത്സവത്തില്‍
പങ്കെടുത്തു.പ്രായം
ചെന്ന കര്ഷകയായ ദേവുഅമ്മ
വിദ്യാര്‍ത്ഥികള്‍ക്ക്
നാട്ടിപ്പാട്ടുകള്‍
ചൊല്ലിക്കൊടുത്തു,നെല്‍കൃഷി രീതികള്‍ പഠിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക്
പുതിയ ഒരു അനുഭവമായി.ക്ഷേത്ര
ഭാരവാഹികളുടെ സഹകരണത്തോടെ
ജൂണ്‍28നാണ്
വിദ്യാര്‍ത്ഥികളും അധ്യാപകരും
രക്ഷിതാക്കളുംനാട്ടുകാരും
ചേര്ന്ന് വയലില്‍ ഞാറ്നട്ടത്.ജൈവ
വളം മാത്രമാണ് ഉപയോഗിച്ചത്.
മൂന്നു
മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍18ന്
പാടത്ത് കൊയ്ത്തുല്‍സവം
നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ